പ്ലസ് വൺ ഏകജാലകം ഏത് കോഴ്സ് തിരഞ്ഞെടുക്കണം അറിയുക


പ്ലസ് വൺ ഏകജാലകം  ഏത് കോഴ്സ് തിരഞ്ഞെടുക്കണം അറിയുക 
പത്തിനുശേഷം എന്ത് പഠിക്കണം. എവിടെ ചേരണം.
  കൂടുതല്‍ ഉപരിപഠനതൊഴില്‍ സാധ്യത ഏതിനാണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളുമെല്ലാം ആശയക്കുഴപ്പത്തിലാവുന്ന
സമയം.അനേകായിരം കോഴ്‌സുകളെക്കുറിച്ചും അതു കഴിഞ്ഞാലുള്ള ജോലിസാധ്യതകളെക്കുറിച്ചുമെല്ലാം പലയിടത്തുനിന്നായി കേള്‍ക്കുമ്പോള്‍ 'കണ്‍ഫ്യൂഷന്‍' കൂടുകയേയുള്ളൂ .എന്‍ട്രന്‍സ് കടമ്പകടന്ന് ഡോക്ടറോ എന്‍ജിനീയറോ ആകണോ? ആര്‍ട്‌സ് വിഷയമെടുത്ത് വൈവിധ്യങ്ങളുടെ ലോകത്ത് ഒരു കൈ നോക്കണോ? കോമേഴ്‌സിലൂടെ  അക്കൗണ്ടിങ്ങിന്റെ മാസ്മരികലോകം കയ്യടക്കണോ? അതിന് ആദ്യം ചെയ്യേണ്ടത് താത്പര്യത്തിനനുസരിച്ച് പ്ലസ് വണ്‍ കോഴ്‌സ് തിരഞ്ഞെടുക്കലാണ്.സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാണ് ഹയര്‍സെക്കന്‍ഡറിക്ക് പ്രധാനമായി തിരഞ്ഞെടുക്കാനുള്ളത്.പെട്ടെന്ന് തൊഴില്‍നേടാന്‍ വി.എച്ച്.എസ്.ഇ., ഐ.ടി.ഐ. വഴികളും തേടാം.ഒന്നോര്‍ക്കുക മാറിയലോകത്ത് എന്ത്പഠിച്ചാലും ഉപരിപഠനതൊഴില്‍ സാധ്യത ഏറെയാണ്.

സയന്‍സ്.

സയന്‍സ് ഗ്രൂപ്പില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, ഹോംസയന്‍സ്, ജിയോളജി, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി എന്നീ10 വിഷയങ്ങളില്‍ നിന്ന് നാലെണ്ണവും രണ്ട് ഭാഷാവിഷയങ്ങളും തിരഞ്ഞെടുത്ത് പഠിക്കണം .പത്ത്  സബ്ജക്ട് കോമ്പിനേഷനുകളാണ് പ്ലസ്ടുവിനുള്ളത്.എല്ലാ സ്‌കൂളുകളിലും എല്ലാ കോമ്പിനേഷനുകളുമുണ്ടാകില്ല. മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ രണ്ടും എഴുതണമെന്ന്ആഗ്രഹിക്കുന്നവര്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി കോമ്പിനേഷന്‍ തിരഞ്ഞെടുക്കണം.

കൊമേഴ്‌സ്


ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, മാത്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/പൊളിറ്റിക്‌സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന നാല് സബ്ജക്ട് കോമ്പിനേഷനുകളിലൊന്ന് തിരഞ്ഞെടുക്കാം.സ്ടു കഴിഞ്ഞാല്‍ കൊമേഴ്‌സ്, ആര്‍ട്‌സ് വിഷയങ്ങളില്‍ മൂന്നുവര്‍ഷ ഡിഗ്രിക്കോ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രിക്കോ ചേരാം.

ഹ്യൂമാനിറ്റീസ് 

ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയന്‍ സ്റ്റഡീസ്,ഫിലോസഫി, സോഷ്യല്‍വര്‍ക്ക്, ഇസ്‌ലാമിക് ഹിസ്റ്ററി, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സോഷ്യല്‍വര്‍ക്ക്, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ,സംസ്‌കൃതസാഹിത്യം, സംസ്‌കൃതശാസ്ത്രം, കമ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, സൈക്കോളജി, മ്യൂസിക്, മലയാളം എന്നിവയില്‍ ഏതെങ്കിലും നാല് വിഷയവും രണ്ട് ഭാഷാവിഷയങ്ങളുമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ പഠിക്കാനുണ്ടാകുക.

ഹയർ സെക്കണ്ടറി ഏകജാലകം വഴി അപേക്ഷ ഓൺലൈൻ ആയി അപേക്ഷിക്കണം  ..

കൂടുതൽ വിവരങ്ങൾക്കും  അപേക്ഷിക്കുവാനും ഇവിടെ ക്ലിക്ക് ചെയ്യുക 

വിവിധ കോമ്പിനേഷനുകൾ 

SCIENCE COMBINATIONS
  1. Physics, Chemistry, Biology,Mathematics(Code01)
  2. Physics, Chemistry, Biology, Home Science(02)
  3. Physics, Chemistry,Home Science, Mathematics(03)
  4. Physics, Chemistry, Geology, Mathematics(04)
  5. Physics, Chemistry, Mathematics, Computer Science(05)
  6. Physics, Chemistry, Mathematics, Electronics(06)
  7. Physics, Chemistry, Computer Science, Geology(07)
  8. Physics, Chemistry, Mathematics, Statistics(08)
  9. Physics, Chemistry, Biology, Psychology(09)

COMMERCE COMBINATIONS

  1. Business Studies, Accountancy, Economics, Mathematics(36)
  2. Business Studies, Accountancy, Economics,Statistics(37)
  3. Business Studies, Accountancy, Economics,Political Science(38)
  4. Business Studies, Accountancy, Economics,Computer Applications(39)
HUMANITIES COMBINATIONS

  1. History, Economics, Political Science, Geography
  2. History, Economics, Political Science, Sociology
  3. History, Economics, Political Science, Geology
  4. History, Economics, Political Science, Music
  5. History, Economics, Political Science, Gandhian Studies
  6. History, Economics, Political Science, Philosophy
  7. History, Economics, Political Science, Social Work
  8. Islamic History, Economics, Political Science, Geography
  9. Islamic History, Economics, Political Science, Sociology
  10. Sociology, Social Work, Psychology, Gandhian Studies
  11. History, Economics, Political Science, Psychology
  12. History, Economics, Political Science, Anthropology
  13. History, Economics, Geography, Malayalam
  14. History, Economics, Geography, Hindi
  15. History, Economics, Geography, Arabic
  16. History, Economics, Geography, Urdu
  17. History, Economics, Geography, Kannada
  18. History, Economics, Geography, Tamil
  19. History, Economics, Sanskrit Sahitya, Sanskrit Sastra
  20. History,Philosophy, Sanskrit Sahitya, Sanskrit Sastra
  21. History, Economics, Political Science, Statistics
  22. Sociology, Social Work, Psychology, Statistics
  23. Economics, Statistics, Anthropology, Social Work
  24. Economics, Gandhian Studies, Communicative English, Computer Applications
  25. Sociology, Journalism, Communicative English,Computer Applications
  26. Journalism, English Literature, Communicative English, Psychology
  27. History, Economics, Sociology, Malayalam
  28. History, Economics, Political Science, Malayalam
  29. History, Economics, Gandhian Studies, Malayalam
  30. Social Work, Journalism, Communicative English, Computer Applications
  31. History, Economics, Sociology, Hindi
  32. History, Economics, Sociology, Arabic