സർവ്വകലാശാല പൊതുപ്രവേശന പരീക്ഷ 2022
(CUET)
COMMON
UNIVERSITY ENTRANCE TEST -CUET (UG) 2022
പ്ലസ് ടുകാർക്ക് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശനപരീക്ഷ എഴുതി കേന്ദ്ര സർവകലാശാലയിലും മറ്റു സ്ഥാപനങ്ങളിലും ബിരുദകോഴ്സിന് അഡ്മിഷൻ നേടാം.
Ø
CUET യുടെ പ്രാധാന്യം
Ø വിവിധ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള എൻട്രൻസ് ടെസ്റ്റ് (CUET (UG) - 2022)
Ø സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ബിരുദം
ഇന്റഗ്രേറ്റഡ്
പിജി
എന്നിവക്ക്
അഡ്മിഷൻ
നേടുന്നതിന്
CUET പ്രവേശനപരീക്ഷ
വഴി ഏകജാലകം സംവിധാനത്തിലൂടെ അഡ്മിഷൻ നേടാം.
Ø എല്ലാ കേന്ദ്ര സർവ്വകലാശാലകളിലും മറ്റ് CUCET പങ്കെടുക്കുന്ന സ്ഥാപനങ്ങളിലും വാഗ്ദാനം ചെയ്യുന്ന UG പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം CUET 2022-ന്റെ സ്കോറുകൾ അടിസ്ഥാനമാക്കിയുള്ളതാണ്.
Ø രാജ്യത്തെ 54 കേന്ദ്ര സര്വകലാശാലകൾ ഡീംഡ് ,പ്രൈവറ്റ് സർവ്വകലാശാലകൾ ഉൾപ്പടെ വിവിധ സ്ഥാപനങ്ങളിലേക്ക് ഡിഗ്രിതലത്തിൽ CUET സ്കോർ മാനദണ്ഡമാകുന്നു.
Ø
CUET അപേക്ഷിക്കേണ്ട രീതി
Ø നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ്
CUET പരീക്ഷ നടത്തിപ്പ് ചുമതല.
Ø അപേക്ഷ സമർപ്പിക്കേണ്ടത് ഓൺലൈനായി
https://cuet.samarth.ac.in/ ,
www.nta.ac.in,
Ø ഓൺലൈൻ റെജിസ്ട്രേഷൻ നടത്തേണ്ടത്: ഏപ്രിൽ 6 മുതൽ മെയ് 6 ,2022 വരെ.
Ø
CUET പരീക്ഷ രീതി
Ø കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള പ്രവേശന പരീക്ഷയാണ് നടത്തുന്നത്.
Ø പരീക്ഷാ തീയതികൾ: ജൂലൈ ആദ്യത്തെയും രണ്ടാമത്തെ ആഴ്ചയും
Ø പരീക്ഷ ദൈർഘ്യം : സ്ലോട്ട് 1 -195 മിനുട്സ് , സ്ലോട്ട് 2 -225 മിനുട്സ്
Ø പരീക്ഷാ രീതി:ഒന്നിലധികം ചോയ്സ് ചോദ്യങ്ങൾ
(MCQ)
Ø പരീക്ഷ മാധ്യമം :13 ഭാഷകൾ അതായത് ഇംഗ്ലീഷ്, ഹിന്ദി, അസമീസ്,ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം,മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, കൂടാതെ,ഉർദു.
വിഭാഗങ്ങൾ |
വിഷയങ്ങൾ/ ടെസ്റ്റ് |
ഉത്തരം എഴുതേണ്ട ചോദ്യങ്ങളു ടെ എണ്ണം |
ചോദ്യ രീതികൾ |
പരീക്ഷ സമയം |
Section IA |
ഭാഷകൾ - ഏതെങ്കിലും ഒരു ഭാഷ തിരഞ്ഞെടുക്കണം |
50 ചോദ്യങ്ങളി ൽ നിന്നും 40 എണ്ണം എഴുതണം |
ഭാഷ മികവ് പരിശോധിക്കുന്നതിന്,വായനധാരണ,
സാഹിത്യഅഭിരുചി, പദാവലി തുടങ്ങിയവ വ്യത്യസ്തരീതിയിൽ പരിശോധിക്കുന്നതാണ്. |
ഓരോ ഭാഷക്കും 45 മിനിറ്റ് സമയം വീതം |
Section IB |
||||
Section II |
27നിർദിഷ്ഠവിഷയങ്ങൾ - യൂണിവേഴ്സിറ്റിയോഗ്യതാമാനദണ്ഡമായികണക്കാക്കിയ
6 നിർദിഷ്ടവിഷയങ്ങൾ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം |
50 ചോദ്യങ്ങളി ൽ നിന്നും 40 എണ്ണം എഴുതണം |
NCERT XII സിലബസ് അടിസ്ഥാനത്തിൽ മാത്രമായിരിക്കും MCQ ചോദ്യങ്ങളുണ്ടാകുക. |
ഓരോ നിർദിഷ്ട വിഷയത്തിനും 45 മിനിറ്റ് വീതം |
Section III |
ജനറൽ ടെസ്റ്റ് |
75 ചോദ്യങ്ങളി ൽ നിന്നും 60
എണ്ണം എഴുതണം |
MCQ ചോദ്യങ്ങളായിരിക്കും പൊതുവിജ്ഞാനം ,കറന്റ് അഫയേഴ്‌സ് ,മെന്റൽ
എബിലിറ്റി , ന്യുമറിക്കൽ എബിലിറ്റി ,ക്വാണ്ടിറ്റേറ്റീവ് റീസണിങ് ,ലോജിക്കൽ ,അനാലിറ്റിക്കൽ
റീസണിങ് തുടങ്ങി മേഖലകളിൽ നിന്നും ചോദ്യങ്ങൾ
ഉണ്ടാകും |
60 മിനുറ്റ് |
Ø CUET സ്കോർ കൊണ്ടുള്ള ഗുണം
Ø വിദ്യാർത്ഥികൾ പ്രവേശന പരീക്ഷ എഴുതുകയും ഓരോ സർവ്വകലാശാലയുടെയും അഡ്മിഷൻ വിവരങ്ങൾ മനസിലാക്കി അപേക്ഷ സമർപ്പിക്കുവാനും
സാധിക്കുന്നതാണ്.
Ø പ്ലസ്ടു യോഗ്യതയോടൊപ്പം CUET സ്കോർ അഡ്മിഷൻ നേടുന്നതിന് മാനദണ്ഡമാകുന്നു.
Ø CUET അപേക്ഷിക്കേണ്ട വിഷയങ്ങൾ
Ø ഒരു വിദ്യാർത്ഥിക്ക് സെക്ഷൻ IA, സെക്ഷൻ IB എന്നിവയിൽ നിന്ന് പരമാവധി
ഏതെങ്കിലും 3 ഭാഷകൾ തിരഞ്ഞെടുക്കാം.
Ø തിരഞ്ഞെടുത്ത മൂന്നാമത്തെ ഭാഷ സെക്ഷൻ
II ലെ ആറാമത്തെ ഡൊമെയ്‌ൻ നിർദ്ദിഷ്ട വിഷയത്തിന് പകരമായിരിക്കണം
Ø ഒരു വിദ്യാർത്ഥിക്ക് പരമാവധി എഴുതാവുന്ന വിഷയങ്ങൾ ഒമ്പത് എണ്ണം
Ø 2 ഭാഷകൾ + 6 നിർദിഷ്ട വിഷയങ്ങൾ +1 ജനറൽ
ടെസ്റ്റ് = ആകെ 9 ടെസ്റ്റുകൾ
അല്ലെങ്കിൽ
Ø 3
ഭാഷകൾ + 5 നിർദിഷ്ട വിഷയങ്ങൾ +1 ജനറൽ
ടെസ്റ്റ് = ആകെ 9 ടെസ്റ്റുകൾ
Ø യൂണിവേഴ്സിറ്റി -കോളേജുകളുടെ അഡ്മിഷൻ
യോഗ്യതവ്യവസ്ഥകൾ മനസിലാക്കി വേണം വിദ്യാർത്ഥികൾ വിഷയങ്ങൾ തെരഞ്ഞെടുക്കേണ്ടത്.
Ø സെക്ഷൻ II ൽ 27 വിഷയങ്ങളിൽ നിന്നും പരമാവധി 6 വിഷയങ്ങൾ തിരഞ്ഞെടുക്കാം
Ø സെക്ഷൻ I A -13 ഭാഷകൾ
:Tamil, Telugu, Kannada, Malayalam, Marathi, Gujarati, Odiya, Bengali,
Assamese,Punjabi, English, Hindi and Urdu.
Ø സെക്ഷൻ I B -20 ഭാഷകൾ: French, Spanish, German, Nepali, Persian, Italian,
Arabic, Sindhi, Sanskrit, Kashmiri,Konkani, Bodo, Dogri, Maithili, Manipuri,
Santhali, Tibetan, Japanese, Russian, Chinese.
Ø സെക്ഷൻ II- 27 നിർദിഷ്ട വിഷയങ്ങൾ: 1.Accountancy/
Book Keeping 2.Biology/ Biological Studies/
Biotechnology/Biochemistry 3.Business Studies
4.Chemistry 5.Computer Science/ Informatics Practices
6.Economics/ Business Economics 7.Engineering
Graphics 8.Entrepreneurship 9.Geography/Geology 10.History
11.Home Science 12.Knowledge Tradition and
Practices of India 13.Legal Studies 14.Environmental Science
15.Mathematics 16.Physical Education/ NCC /Yoga
17.Physics 18.Political Science 19.Psychology 20.Sociology
21.Teaching Aptitude 22.Agriculture 23. Mass Media/
Mass Communication 24.Anthropology 25.Fine Arts/
Visual Arts (Sculpture/ Painting)/Commercial Arts,
26. Performing Arts – (i) Dance (Kathak/ Bharatnatyam/
Oddisi/ Kathakali/Kuchipudi/ Manipuri (ii) Drama-
Theatre (iii) Music General (Hindustani/ Carnatic/ Rabindra
Sangeet/ Percussion/ Non-Percussion),27. Sanskrit.