കോവിഡ് 19 കരുതലും ഉത്തരവാദിത്വവും ഉണ്ടാകട്ടെ വീട്ടിലിരുന്ന് നാടിനെ രക്ഷിക്കാം .അതോടൊപ്പം അലസമായി സമയം പാഴാക്കാതെ ഈ സാഹചര്യം ശ്രദ്ധയോടെ വിനിയോഗിക്കാം.
ഇപ്പോൾ SSLC/10th ക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ അഭിരുചി ടെസ്റ്റ് സൗജന്യമായി വീട്ടിലിരുന്ന് രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ നടത്തുവാൻ അവസരം.
മുതുവല്ലൂർ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോട്ടപ്പുറം ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും ഈ സൗകര്യം ലഭ്യമാണ് .
പരിമിതമായ ഓൺലൈൻ സ്ലോട്ടുകൾ മാത്രമേ സാധ്യമാകുകയുള്ളൂ ആയതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം . വെയ്റ്റിംഗ് ലിസ്റിലുള്ളവർക്ക് പിന്നീട് ഒഴിവുണ്ടെങ്കിൽ അറിയിക്കുന്നതാണ് . ഈ സംവിധാനം കേരളത്തിലെ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ കരിയർ കോഓർഡിനേറ്റർ മുഖേന ലഭ്യമാണ് . കോവിഡ് ലോക്ക് ഡൌൺ സമയം ഗുണകരമായി വിനിയോഗിക്കുവാൻ മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കുന്നത് .യാതൊരു കാരണവശാലും വീടിനു പുറത്തേക്ക് പോകാൻ ഇടയാകരുത് .രക്ഷിതാക്കൾ ഇത് ഉറപ്പുവരുത്തേണ്ടതാണ് .
കഴിവും താത്പര്യവുമനുസരിച്ച് കണ്ടെത്തുന്ന തൊഴിൽ മേഖലയായിരിക്കും ജീവിതത്തിൽ ആനന്ദകരമായിട്ടുള്ളത്. ജീവിത ലക്ഷ്യം രൂപപ്പെടുത്തുന്നതിൽ നിങ്ങളുടെ അഭിരുചി പരിശോധിക്കുവാൻ കേരള ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് & അഡോളസന്റ് വിംഗ് തയ്യറാക്കിയ KDAT(Kerala Differential Aptitude Test)online സംവിധാനം പരിശീലനം ലഭിച്ച കരിയർ കൗൺസിലർമാരുടെ സഹായത്താൽ സൗജന്യമായി ലഭിക്കുവാൻ 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് (മുൻഗണന SSLC പഠിക്കുന്നവർക്ക് ) രജിസ്റ്റർ ചെയ്യാം. കോവിഡ് ലോക്ക് ഡൗൺ സമയം വിദ്യാർത്ഥികൾക്ക് ഗുണകരമായി വീട്ടിലിരുന്ന് ഈ ഓൺലൈൻ ടെസ്റ്റ് നടത്താവുന്നതാണ് .ഇന്റർനെറ്റ് സൗകര്യമുള്ള കംമ്പ്യൂട്ടർ വീട്ടിൽ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾ റജിസ്ട്രേഷന് ശേഷം കരിയർ കൗൺസിലർമാർ അറിയിക്കുന്നതാണ്.
(റെജിസ്ട്രേഷനു ശേഷം നിങ്ങളുടെ ലോഗിൻ ഐഡി ,പാസ്സ്‌വേർഡ് എന്നിവ നിങ്ങളുടെ മൊബൈലിൽ അയച്ചുതരുന്നതായിരിക്കും )
*DISCLAIMER: Preference will be given to SSLC students.Allotment of online slots according to the availability of Career Counsellors.